Sunday, December 5, 2010

എന്റെ രണ്ടാമത്തെ കഥകളി പെയിന്റിംഗ്


3 comments:

വികടശിരോമണി said...

കുഴപ്പമില്ല. കുറച്ചുകൂടി ഭാവപ്രകർഷമുള്ള ഏതെങ്കിലും പച്ചവേഷത്തിന്റെ ചിത്രം എടുത്തുവരയ്ക്കാമായിരുന്നു. ഗുരുവായൂരിൽ വാങ്ങാൻ കിട്ടണ കഥകളിത്തലപോലെ നിവർന്നു നിൽക്കുന്നത് വേണ്ട ചങ്ങാതീ:)
ഇത് ഏതു നടന്റെ ചിത്രം നോക്കിവരച്ചതാണ്? (ബാലസു?)
ഇനി അങ്ങനെയല്ലേ?
നെറ്റിച്ചുട്ടിയുടെ അലുക്കുകൾ ഒന്നുകൂടി ആകൃതിയിൽ ആകാമായിരുന്നു. കിരീടം കൂടി വരച്ചിരുന്നെങ്കിൽ...
ചുട്ടി ഏതായാലും വൃത്തിയായിട്ടുണ്ട്.ഇടത്തേ തോട അൽ‌പ്പം ഇറങ്ങിനിന്നോ എന്നു സംശയം.
ഇതങ്ങോട്ട് കത്തിയാക്കിയാൽ... ആ ഉണ്ടമൂക്ക് കത്തിയ്ക്കു ചേരും.

Sajeesh said...

സംശയം എന്താ ബാലസു തന്നെ. ചുട്ടി തുണിയുടെ അലുക്കുകള്‍ ഫോട്ടോയിലും അങ്ങിനെ കുറച്ചു ചെരിഞ്ഞിട്ടാണ്. ഞാന്‍ എടുത്ത ഫോട്ടോയില്‍ കിരീടം ഇല്ല, അതുകൊണ്ടാണ് വരക്കാത്തത്. ഇടത്തെ തോടയും ചിത്രത്തില്‍ കുറച്ചു ചെരിഞ്ഞാണ്‌ ഇരിക്കുന്നത്. പിന്നെ ചിത്രത്തിന് കുറച്ചു ചെരിവ് ഒക്കെ വേണ്ടേ അല്ലെങ്കില്‍ ശരിക്കും ഗുരുവായൂര്‍ കഥകളി ആവും :-D പിന്നെ കമന്റിയതില്‍ വളരെ സന്തോഷം.
സജീഷ്

Sajeesh said...

ഞാന്‍ അടുത്ത പെയിന്റിംഗ് ഗോപി ആശാന്റെ കിരീടത്തോട് കൂടിയുള്ള ഒന്നാണ് വിചാരിക്കുന്നത്.