Monday, November 22, 2010

കഥകളി പെയിന്റിംഗ്

എന്‍റെ ആദ്യത്തെ അക്രിലിക്ക് കഥകളി പെയിന്റിംഗ്

4 comments:

പ്രയാണ്‍ said...

സജീഷ് ഇങ്ങിനെയുള്ള ചിത്രങ്ങളില്‍ കണ്ണാണല്ലൊ പ്രധാനം.........കണ്ണിലെ ഭാവം ശരിക്കും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നെനിക്കു തോന്നി. നെറ്റിച്ചുട്ടിയില്‍ ചെറിയൊരശ്രദ്ധ വന്നോ?total effect വളരെ നന്നായി.

Sajeesh said...

നെറ്റിയിലെ ഭാഗം വേണം എന്ന് വെച്ചിട്ടാണ് അങ്ങിനെ ചെയ്തത്. നോക്കി വരച്ച ഫോട്ടോയില്‍ ആ ഭാഗം എല്ലാം പൊട്ടി പോയിരുന്നു, അപ്പൊ കുറച്ചു വേണമെന്ന് വെച്ച് rough ആക്കിയതാണ്. ചെറിയമ്മ പറഞ്ഞത് ശരിയാണ്, ഈ ഫോട്ടോയില്‍ കണ്ണിനും ചുണ്ടിന്റെ ഭാവത്തിനും ആണ് കൂടുതല്‍ പ്രത്യേകത. ഈ ഭാവം നെല്ലിയോടിന്റെ ഒരു മാസ്റ്റര്‍ പീസ്‌ ആണ് :-D

വികടശിരോമണി said...

രണ്ടാമത്തെ ചിത്രത്തിലും നന്നായിട്ടുണ്ട്, ഈ താടിവേഷച്ചിത്രം. നെല്ലിയോടത്തം ശരിക്കും ഉണ്ട്. പുരികം വെട്ടുവരുന്നപോലെ എഴുതുന്നത് നെല്ലിയോടിന്റെ മാത്രം വഴിയാണ്. മൊത്തത്തിൽ കിരീടത്തിന്റെ കെട്ടുചേല ഇളകിയപ്പോഴുള്ള രൂപം പോലെ. അൽ‌പ്പം എഴുത്തുകൾ എല്ലാം മാറിയാണല്ലോ നിൽക്കുന്നത്. വലത്തേ കണ്ണ് ചുട്ടിയിലേക്കു കയറി നിൽക്കേണ്ടിയിരുന്നില്ല. എങ്കിലും ഒരു സമഗ്രതയുള്ള ചിത്രം. കഥകളി കണ്ടു പരിചയമുള്ള ആൾ വരച്ചത് എന്ന് മാർക്ക് ചെയ്യപ്പെടും:)
ആശംസകൾ

Sajeesh said...

സത്യം പറഞ്ഞാല്‍ ഈ ഫോട്ടോയില്‍ അങ്ങനെയാണ് ചുട്ടി തുണി നില്‍ക്കുന്നത്. പിന്നെ ഈ ഫോട്ടോ എടുത്തത്‌ കളി കഴിഞ്ഞതിനു ശേഷം ആണ്. അതുകൊണ്ട് കിരീടത്തിന്റെ കെട്ടുചേല ഇളകിയും പിന്നെ നെറ്റി ചുട്ടിയും പൊട്ടിയിരുന്നു. നമ്മുടെ സ്വാമിയേട്ടനും ഇതേ അഭിപ്രായം പറഞ്ഞു :-)

സജീഷ്