Thursday, January 15, 2009

എനിക്ക് കിട്ടിയ ആദ്യത്തെ ഒരു ചെറിയ അംഗികാരം.



എന്റെ രണ്ടാമത്തെ അങ്കം, സത്യം പറഞ്ഞാല്‍ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ ഭംഗിയക്കാന്‍ പറ്റി എനിക്ക്, പക്ഷെ ഇപ്പോ തോന്നുന്നു ഇനിയും നന്നാക്കാമായിരുന്നു എന്ന്. എന്റെ ഏറ്റവും വലിയ പ്രശ്നം എനിക്ക് ക്ഷമ തീരെ ഇല്ല എന്നതാണ്. ചിത്രരചന തുടങ്ങുമ്പോഴേക്കും തീര്‍ക്കാന്‍ ധൃദി ആവും.

ഒരു ദിവസം ഒരു ഡ്രോയിംഗ് ബുക്ക് വാങ്ങി പഠിക്കാന്‍ തിരുമാനിച്ചു. അപ്പോള്‍ അതിലെ ഒരു ചിത്രം നോക്കി ചെയ്തതാണ് എന്റെ ഈ രണ്ടാമത്തെ അങ്കം. ഈ വര്‍ക്ക് ചെയ്തതിനു ശേഷം ഞാന്‍ ഇതിന്റെ ഒറിജിനല്‍ അവകാശിക്ക് അയച്ചു കൊടുത്തു (ഒരു അമേരിക്കകാരിയാണ് പുള്ളിക്കാരത്തി), ഒരു രണ്ടാഴ്ചക്കു ശേഷം നോക്കിയപ്പോള്‍ മറുപടി വന്നിരിക്കുന്നു. ഒരു നല്ല പ്രോല്‍സാഹന മറുപടി ആയിരുന്നു അത്, അതിലും ഉപരി ആ മറുപടി ഒരു നല്ല അംഗീകാരമായി തോന്നി എനിക്ക്. ഈ എഴുതിയത് എല്ലാം ഒരു ചെറിയ ചിത്രകാരന്റെ തോന്നലുകള്‍ മാത്രമായിരിക്കാം, അതെല്ലെങ്കില്‍ ഒരു പക്ഷേ ആദ്യത്തെ അംഗീകാരം കിട്ടിയതിന്റെ സന്തോഷമായിരിക്കാം.

എന്റെ സാഹിത്യം, അങ്ങനെ പറയാന്‍ പറ്റില്ല, എന്റെ മലയാളം വളരെ മോശമാണ്, എല്ലാവരുടെയും സഹന ശക്തിയെ പ്രതീക്ഷിച്ചു കൊണ്ടു നിറുത്തുന്നു.


സസ്നേഹം

സജീഷ്

4 comments:

വികടശിരോമണി said...

കൊള്ളാം,കെട്ടോ.ആൾ ചിന്താമഗ്നനായിരിക്കുന്ന പോലുണ്ട്:)
എനിക്കാണെങ്കിൽ ഈ ചിത്രകാരന്മാരോടാകെ അസൂയയാണ്.ഒരു വളയാത്ത വര പോലും വരക്കാനാവാത്തവനാണു ഞാൻ.
ഓഫ്:ഈ വേഡ് വെരി വേണ്ടെന്നുവെച്ചൂടെ സുഹൃത്തേ?തലകറക്കുന്ന പരിപാടിയാണിത്.

Sajeesh said...

വി.ശി. വളരെ നന്ദി അഭിപ്രായം പറഞ്ഞതില്‍. ചിത്രകാരന്മോരോട് അസൂയ തോന്നേണ്ട കാര്യം ഇല്ല കാരണം അങ്ങേക്ക് അതിലും വലിയ ഒരു കഴിവ് ഉണ്ട്. ഇത്രയും വളരെ നന്നായി എഴുതുന്നത് കാണുമ്പോള്‍ എനിക്ക് ഒരു ചെറിയ അസൂയ തോന്നാറുണ്ട് കേട്ടോ :-)

അടുത്ത പോസ്റ്റ് മുതല്‍ക്കു വേര്‍ഡ്‌ വരി ഒഴിവാക്കാം, എനിക്കും അതാണ്‌ സുഖം :-)

എനിക്ക് ഒരു അഭിപ്രായം ഉണ്ട്, ചുട്ടി കലാകാരന്മാരെ പറ്റി ഒരു ലേഘനം അങ്ങയുടെ ബ്ലോഗില്‍ ചെയ്തു കൂടെ ? എപ്പോഴും അവഗണന ലഭിക്കുന്ന ഒരു കൂട്ടം കലാകാരന്‍മാര്‍ ആണ് അവര്‍ അല്ലേ ? മറുപടി പ്രതീക്ഷിക്കുന്നു.

സസ്നേഹം
സജീഷ്

വികടശിരോമണി said...

ഞാൻ ഗൌരവമായെടുക്കുന്നു,സജീഷ്.ആ നിർദ്ദേശം.നോക്കാം.കഴിയുമെങ്കിൽ ഒരു അഭിമുഖസാധ്യത തന്നെ അന്വേഷിക്കാം.
അഭിപ്രായത്തിന് നന്ദിയുണ്ട്.

Unknown said...

this is a lovely one..i knew you could paint but this is beyond my expectations. Pls do post more as and when you do them....